prasanga
കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റിന്റെ സ്വാതന്ത്ര്യദിന പ്രസംഗമത്സര വിജയികൾ

പയ്യാവൂർ: കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പ്രസംഗമത്സരം സംഘടിപ്പിച്ചു. ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. യു.പി, ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. യു.പി വിഭാഗത്തിന് 'വിദ്യാഭ്യാസത്തിൽ മൂല്യങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിലും ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന് 'ധാർമ്മികത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും' എന്ന വിഷയത്തിലുമായിരുന്നു മത്സരം. മത്സര വിജയികൾക്ക് നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ സജീവ് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. വിധികർത്താക്കളും അദ്ധ്യാപകരുമായ ജോസ് മേമടം, ജയശ്രീ സുനിൽ, സോണിയ സജീവ്, ജോയ്സി കാളിയാനി, ഷീൻ വേലിക്കകത്ത്, ഷാജിമോൻ, ജോമി ജോസ് ചാലിൽ, പ്രോഗ്രാം കോഡിനേറ്റർ ഷൈബി കുഴിവേലിപ്പുറം, സെക്രട്ടറി ജിജി കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു.