student
സ്റ്റുഡന്റ്സ് സേവിംഗ് സ്‌കീം പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യയോടൊപ്പം സമ്പാദ്യവും എന്ന സന്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ് സ്‌കീം തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിൽ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥിയും മാദ്ധ്യമ പ്രവർത്തകനുമായ പി.എം അഷ്റഫ് സ്‌കീമിന്റെ
പാസ്ബുക്ക് വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ദീപ ലില്ലി സ്റ്റാൻലി, ഡെപ്യൂട്ടി എച്ച്.എമ്മും
സ്‌കീം ഇൻ ചാർജുമായ പ്രസീന തയ്യിൽ, എ.കെ രതീഷ് തുടങ്ങിയവർ സംസാരിച്ചു. മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികളാൽ കഴിയുന്ന തുക സ്‌കീമിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. തുക ആവശ്യമായി വരുമ്പോൾ നിക്ഷേപിച്ച തുക പലിശ ഉൾപ്പെടെ തിരിച്ചു നൽകുകയും ചെയ്യും.