കണ്ണൂർ: വയനാട് ദുരന്ത ഭൂമിയിലെ ക്യാമ്പുകളിൽ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ ആവശ്യമായ ഇന്നോക്കുലം കണ്ണൂരിൽ നിന്ന് എത്തിച്ചു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലെ കണ്ണാടി വെളിച്ചത്ത് ടെക്നീഷ്യൻസ് ആന്റ് ഫാർമേഴ്സ് കോ ഓഡിനേഷൻ സൊസൈറ്റി
ഹരിതകർമ്മസേനയുടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന ഹരിതമിത്രം കൊയർപിത്ത് ഇനോക്കുലമാണ് വയനാട്ടിലേക്ക് അയച്ചത്... ആദ്യഘട്ടത്തിൽ 300 കിലോ ഹരിതമിത്രം കൊയർപിത്ത് ഇന്നോക്കുലം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലോഹിതാക്ഷൻ ഫ്ളാഗ് ഓഫ് ചെയ്തു.ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയായി. ടാഫ് കോസ് സെക്രട്ടറി വി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ഹരിത കർമ്മ സേന അംഗങ്ങൾ, ടാഫ് കോസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.