കാസർകോട്: ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ വാർഷിക സർവ്വേ ഇന്നും നാളെയുമായി നടക്കും. സോഷ്യൽ ഫോറസ്ട്രി കാസർകോട് ഡിവിഷനും മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫും ചേർന്നാണ് സർവ്വേ നടത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കൊറ്റില്ലങ്ങൾ കുറഞ്ഞതായി സർവ്വേയിൽ കണ്ടെത്തിയിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒട്ടേറെ മരങ്ങൾ മുറിച്ചു നീക്കിയതിനാലാണിത്. ജില്ലയിൽ ഈ വർഷം എല്ലാ മേഖലകളിലും വിപുലമായി സർവ്വേ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കൊക്കുകളോ നീർപക്ഷികളോ ചേക്കേറുന്ന മരങ്ങളും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ 854760 3838,854760 3836,99957 0950, എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അസി.ഫോറസ്റ്റ് കൺസർവേറ്റർ ഷജ്ന കരീം അറിയിച്ചു.