ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസും ജി ആർ സിയും സംയുക്തമായി ഇലക്കറി മേള സംഘടിപ്പിച്ചു.ആഫ്രിക്കൻ ചീര, ചായ മൻസ, ചൊറിഞ്ഞണം( കൊടുന്ത), സാമ്പാർ ചീര, ചേനയില, ചേമ്പില, മത്തൻ ഇല, കരിയാപ്പില ചീര, കോവൽ ഇല, പയറില, പൊന്നാംകണ്ണി ഇല തുടങ്ങിയ 15 തരം ഇലക്കറികൾ മേളയിൽ പ്രദർശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള മേള ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ്,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, മെമ്പർ സെക്രട്ടറി വിനയ രാജ്, എഫ്.എൻ.എച്ച്.ഡബ്ള്യു കമ്മ്യൂണിറ്റി കൗൺസിലർ ഷൈബി, സി ഡി.എസ് ആർ പി. ലതിക ,സപ്പോർട്ടിംഗ് ടീം അംഗങ്ങൾ,അക്കൗണ്ടന്റ് രജനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.