ksspa

കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ഭാഗമായ സരണി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ വാരാചരണവും ഗാന്ധിസ്മൃതിഭാഷണവും കഥാകൃത്ത് വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.സുധാകരൻ ഗാന്ധിസ്മൃതിഭാഷണം നടത്തി. സരണി ചെയർമാൻ ഡോ.എ.എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പത്മനാഭൻ ലോഗോ പ്രകാശനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ മുഖ്യാതിഥിയായി. സി.രത്നാകരൻ, കെ.വി. രാഘവൻ, എം.കെ.ദിവാകരൻ, പി.ദാമോദരൻ നമ്പ്യാർ, ജി.മുരളീധരൻ, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ.സരോജിനി, പി.പത്മനാഭൻ നായർ, രാഘവൻ കുളങ്ങര, പി.നാരായണൻ അടിയോടി, കവയിത്രി കെ. സാവിത്രി എന്നിവർ സംസാരിച്ചു. വി.ഭാഗ്യലക്ഷ്മി, പി.സ്‌നേഹലത, ആലിസ് മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു. എൻ.കെ.ബാബുരാജ് സ്വാഗതവും എ.ദാമോദരൻ നന്ദിയും പറഞ്ഞു.