പയ്യന്നൂർ : സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കണ്ടോത്ത് എ.എൽ.പി. സ്കൂളിൽ കുട്ടികൾക്ക് ദേശീയ പതാക പഠന പരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ ദേശീയ പതാകയുടെ ചരിത്രം, സവിശേഷതകൾ , പതാകയിലെ ഓരോ വർണ്ണത്തിന്റെയും സങ്കൽപ്പം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുകയും നഗരസഭ ഹരിത കർമ്മ സേന ക്ലസ്റ്റർ മൂന്ന് അംഗങ്ങൾ ദേശീയ പതാക നിർമ്മാണത്തിൽ പരിശീലനo നൽകുകയും ചെയ്തു.കടലാസ്സിൽ വരച്ച് തുണികളിൽ കുട്ടികൾ പതാക നിർമ്മിച്ച് പഠിച്ചു. പതാകയിലെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം, ആരക്കാലുകകളുടെ എണ്ണം തുടങ്ങിയവയും കുട്ടികൾ ഹൃദിസ്ഥമാക്കി.നഗരസഭ കൗൺസിലർ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.ഇ.കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് ട്രസ്റ്റ് സെക്രട്ടറി
എം.വനജാക്ഷി , മദർ പി.ടി.എ. വൈസ് പ്രസിഡന്റ് എം.വി.മഞ്ജുള ,എം.മുരളീകൃഷ്ണൻ, കെ.സുജിൻ കുമാർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി.പി.സനില സ്വാഗതവും എ.കെ.ഗിരിജ നന്ദിയും പറഞ്ഞു.