പയ്യന്നൂർ: റോട്ടറി ക്ളബ്ബ് തീരവനം കണ്ടൽ വനവൽകരണ പദ്ധതിയുടെ ഭാഗമായി കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റ് , പയ്യന്നൂർ കോളേജ് സസ്യ ശാസ്ത്ര പഠന വകുപ്പ് , കവ്വായി സെന്റർ റീഡിംഗ് റൂം, പയ്യന്നൂർ നഗരസഭ എന്നിവയുടെ പങ്കാളിത്തത്തോടെ പതിനായിരം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കവ്വായി ബോട്ട് ജെട്ടിക്ക് സമീപം രാജ്യാന്തര പരിസ്ഥിതി പ്രവർത്തകൻ ഐസക് ഫുവ (സിംഗപ്പൂർ) നിർവ്വഹിച്ചു.റോട്ടറി ക്ളബ്ബ് പ്രസിഡന്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.പയ്യന്നൂർ കോളേജ് ബോട്ടണി വകുപ്പ് അസി.പ്രൊഫ.ഡോ. രതീഷ് നാരായണൻ , റുക്കുനുദ്ദീൻ (കവ്വായി റീഡിംഗ് സെന്റർ ) , നസീമ ( നഗരസഭ കൗൺസിലർ ) തുടങ്ങിയവർ സംസാരിച്ചു.കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റ് സെക്രട്ടറി ശ്രീജിത്ത് പൈതലേൻ സ്വാഗതവും ട്രസ്റ്റ് മെമ്പർ ആനന്ദൻ നന്ദിയും പറഞ്ഞു.