കണ്ണൂർ:നിർമ്മിത ബുദ്ധി (എഐ) സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിന് സമഗ്ര നിയമനിർമ്മാണം നടത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.യന്ത്രങ്ങളെ ബുദ്ധിപരമാക്കുന്നതിനും മനുഷ്യരെപ്പോലെ പ്രവർത്തിപ്പിക്കുന്നതിനും നിർമ്മിതബുദ്ധി ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് യോഗം വിലയിരുത്തി.നേതൃയോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമൽജോയി കൊന്നക്കൽ മുഖ്യപ്രഭാക്ഷണം നടത്തി.ടോമിൻ തോമസ് പോൾ, റോഷൻ ഓലിക്കൽ, കിഷോർ ചൂരനോലി, വിനോദ് കെ കെ,ഷിന്റോ കൈപ്പനാനിക്കൽ,ലിന്റോ കുടിലിൽ,റോയി ജോസഫ്,ബിനോജ് മുകളേൽ,ജിസ് കവുന്നുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.