പാപ്പിനിശ്ശേരി: റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിഭാഗത്തെ കടകളിൽ മോഷണം. പി. ഹസീബിന്റെ പലചരക്കു കടയുടെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ നിരവധി അനാദി സാധനങ്ങൾ എടുത്തു കൊണ്ടു പോയി. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മോഷണമെന്നാണ് കരുത പ്പെടുന്നത്. സമീപത്തെ എം.സലാമിന്റെ മീൻ കടയിൽ കടന്ന മോഷ്ടാക്കൾ 400 രൂപയും കിലോ കണക്കിന് അയക്കൂറയും ആവോലിയും കവർന്നു. തൊട്ടടുത്ത മജീദിന്റെ കോഴിക്കടയുടെ പൂട്ടും തകർത്തെങ്കിലും അകത്ത് കയറിയില്ല. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.