photo-

കണ്ണൂർ:ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല കണ്ണൂർ സ്റ്റഡി സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു.വടകര റീജിയണൽ സെന്റർ അസി.ഡയറക്ടർ ഡോ.ഒ.പ്രമീള ഉദ്ഘാടനം ചെയ്തു.ഇഗ്നോയുടെ വിവിധ കോഴ്സുകൾ ഡോ.പ്രമീള പരിചയപ്പെടുത്തി.സാങ്കേതികവിദ്യ, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ വ്യത്യസ്ത മേഖലകളിൽ കൗശലവും അറിവും വികസിപ്പിക്കുന്നതിന് ഇഗ്നോ കോഴ്സുകൾ സഹായിക്കുമെന്നും അവർ പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിദ്യാഭ്യാസമെത്തിക്കുന്ന ഇഗ്നോവിന്റെ ദൗത്യം അനുസരിച്ച് ആഗോള ഐക്യവും, ദേശീയ ഐക്യവും സാമൂഹിക സമാവേശവും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സി പി.സതീഷ്,ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.കെ.പി.പ്രശാന്ത്, ഇഗ്നു സ്റ്റഡി സെന്റർ കോർഡിനേറ്റർ ടി.കെ.ഭൂപേഷ് , ബോട്ടണി വിഭാഗം അദ്ധ്യക്ഷ ഡോ.പി.അപർണ , കോളജ് യൂണിയൻ ചെയർമാൻ സംഗീത് എന്നിവർ പ്രസംഗിച്ചു .