anthoor

ധർമ്മശാല:ആന്തൂർ നഗര സഭ, കുടുംബശ്രീ ജില്ലാമിഷൻ, സി ഡി.എസ്, ജി.ആർ.സി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ വി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ആമിന , ഓമന മുരളീധരൻ, പി.കെ.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.യൌവന കാല പ്രശ്നങ്ങളെപ്പറ്റി സി ഡി.എസ് ഇന്റേൺ കെ.അശ്വതി രക്ഷിതാക്കൾക്ക് ക്ളാസെടുത്തു . കൗൺസിലർമാർ, രക്ഷിതാക്കൾ, സിഡിഎസ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.സി പ്രഭാവതി സ്വാഗതവും എം.എം.അനിത നന്ദിയും പറഞ്ഞു