കാഞ്ഞങ്ങാട്: പാരമ്പര്യ തനിമയുള്ള തുളുനാടൻ വിഭവങ്ങൾ ഒരുക്കി ഹൊസ്ദുർഗ് വീരഭദ്ര മഹാമായ ക്ഷേത്രത്തിൽ ആടിഗൊഞ്ചിദിന കൂട്ടായ്മ നടന്നു. ആടിമാസ വിശേഷ തുളുവിഭവങ്ങളൊരുക്കിയും കലാകായിക വിനോദ പരിപാടികളും മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.പത്രോഡെ, തെറ്ല ഗൂഞ്ചി, മെന്തെ ഗൺജി, ഹുരുളി ചറ്റ്ണ്ണി, തിമറെ ചറ്റ്ണ്ണി ,കൊട്ടിഗെ, അക്കി ഉണ്ടെ തുടങ്ങിയ തുളുവിഭവങ്ങളാണ് ഒരുക്കിയത്. മുൻ കാലങ്ങളിൽ വീടുകളിൽ ഉപോയോഗിച്ചിരുന്ന സാധനങ്ങളുടെ പ്രദർശനവും ഉണ്ടായി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് മനോഹര ഷെട്ടിഗാർ, നാംദേവ് ഷെട്ടിഗാർ, പ്രഭാകര ഷെട്ടിയാർ, മഹിള വേദിക ഭാരവാഹികളായ രേണുക ഷെട്ടിയാർ, ശാരദ ഷെട്ടിയാർ, ഗുലാബിഷെട്ടിയാർ,ഭവാനി ഷെട്ടിയാർ, സവിതാഷെട്ടിയാർ തുടങ്ങിയവർ നേതൃത്വം നൽകി.ആടി മാസത്തെ കുറിച്ചുള്ള സെമിനാറും 26 ഇനം വിഭവങ്ങളടങ്ങിയ സദ്യയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.