ഇരിട്ടി: ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട പൊലീസ് ജീപ്പിന്റെ ഗ്ലാസ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് തകർത്ത യുവാവിനെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പായം സ്വദേശി സനൽ ചന്ദ്രൻ (33) ആണ് അറസ്റ്റിലായത്. ഇരിട്ടി ടൗണിൽ ഗതാഗതം തടസ്സപ്പെടുത്തി കൊണ്ട് സനലിന്റെ സ്കൂട്ടർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ അസഭ്യം പറഞ്ഞതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോയി കേസെടുത്ത് വിട്ടയച്ചതിനെ തുടർന്ന് തിരിച്ച് പോയി ഇരുമ്പ് കമ്പിയുമായി വന്ന് ജീപ്പ് അടിച്ച് തകർത്തതിന് ശേഷം രക്ഷപ്പെടുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.