പയ്യന്നൂർ: നഗരസഭയിലെ ബൈപ്പാസ് റോഡ് തകർന്നതുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നോട്ടീസ് നൽകി. റോഡിന്റെ പ്രവൃത്തി 'ഡിഫക്ട് ലയബിലിറ്റി പിരിയഡ്' രണ്ട് വർഷ വർഷമാണ്. 2022 സെപ്തംബർ 29 നാണ് ഇത് സംബന്ധിച്ച് കരാറുകാരുമായി എഗ്രിമെന്റ് നടത്തിയിരുന്നത്. നിലവിൽ രണ്ട് വർഷം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ റോഡിന് തകരാർ സംഭവിച്ചതിനാൽ റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ അടിയന്തരമായി നടത്തുന്നതിന് നഗരസഭ എൻജിനിയറിംഗ് വിഭാഗമാണ് പരിശോധന നടത്തി കരാറുകാർക്ക് നോട്ടീസ് നൽകിയത്.
യാത്രാപ്രശ്നം പരിപരിഹരിക്കുന്നതിനായി റോഡിന്റെ തകർന്ന ഭാഗങ്ങളിൽ നഗരസഭ നേരിട്ട് തൽക്കാലം അറ്റകുറ്റ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. കാലവർഷം കുറയുന്ന മുറയ്ക്കു റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടത്തുവാനുള്ള നടപടി സ്വീകരിക്കുമെന്നും, നിലവിൽ റോഡ് പ്രവൃത്തി നടത്തിയ തകാരാറുകാർ പ്രശ്നം പരിഹരിക്കുന്നതിന് തയ്യാറാകാത്ത അവസ്ഥ വരികയാണെങ്കിൽ കൗൺസിലിന്റെ തീരുമാനത്തോടുകൂടി കരാറുകാരുടെ ലൈസൻസ് റദ്ദ് ചെയ്യുവാനുള്ള നടപടിയടക്കം സ്വീകരിക്കുമെന്നും ചെയർപേഴ്സൺ കെ.വി.ലളിത അറിയിച്ചു.