malinyamuktham

തലശ്ശേരി: മാലിന്യമുക്തം രോഗമുക്തം കാമ്പയിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല നടത്തി. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ വി.പി.ബാബു, ആരോഗ്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ടി.കെ.സാഹിറ, ക്ലീൻസിറ്റി മാനേജർ അജയകുമാർ, ഫുഡ് ആൻഡ് സേഫ്റ്റി അസി.കമ്മിഷണർ കെ.പി.മുസ്തഫ,​ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ആന്റണി പി.വിജയ്, വി. നിധിൻ എന്നിവർ സംസാരിച്ചു. തുടർന്ന് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയുടെ സഹായത്തോടെ ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടുപിടിക്കുന്ന രീതിയും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന രീതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി.ജില്ലാ ശുചിത്വ മിഷൻ, ഭക്ഷ്യ സുരക്ഷ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, തലശ്ശേരി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.