കണ്ണൂർ: മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് രാവിലെ പത്തിന് ആയിക്കരയിലെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് റീജിനൽ ഓഫിസിലേക്ക് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധിവിഹിതം 100 രൂപയിൽ നിന്നും 300 രൂപയായും അനുബന്ധ തൊഴിലാളികളുടെ വിഹിതം പ്രതിമാസം 20 നിന്നും 50 രൂപയായും യാനങ്ങളുടെയും മറ്റും ഫീസ് വിഹിതം വലിയ തോതിലും വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡന്റ് എ.ടി നിഷാത്ത് ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.പ്രഭാകരൻ, രാജൻ, കെ.രതീശൻ, കെ.പി.പുഷ്‌കരൻ, പി.പി.മമ്മൂട്ടി, പി.ഹരിഹരസുതൻ എന്നിവർ പ്രസംഗിച്ചു.