yadhava

കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ ആസ്ഥാനമന്ദിരത്തിന്റെ ധനശേഖരണം മേലാങ്കോട്ട് 17 ന് ലയൺസ് ഹാളിൽ റിട്ട. ഐ.ജി കെ.വി.മധുസൂദനൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് നിലകളിലായി നിർമ്മിക്കുന്ന ഓഫീസിൽ താഴത്തെ നിലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസ്, ഗസ്റ്റ് റൂം,കടമുറി എന്നിവ പ്രവർത്തിക്കും. ഒന്നാമത്തെ നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും പണിയും. ഇതോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി നൽകുന്ന യദുകുല പ്രതിഭ, യദുകുല ശ്രേഷ്ഠ, യദുകുല രത്ന എന്നീ എൻഡോവ്‌മെന്റുകളും വിതരണം ചെയ്യും. എൻഡോവ്‌മെന്റ് വിതരണോദ്ഘാടനം കവി നാലപ്പാടം പത്മനാഭവൻ നിർവ്വഹിക്കും,.വാർത്താ സമ്മേളനത്തിൽ ശിവരാമൻ മേസ്ത്രി, കെ.എം. ദാമോദരൻ, അഡ്വ.എം.രമേഷ് യാദവ്, ബാബു കുന്നത്ത്,ബാബു മാണിയൂർ, കമലാക്ഷൻ ജയപുരം, പള്ളിപ്പുറം രാഘവൻ, എ വി രാഘവൻ എന്നിവർ സംബന്ധിച്ചു.