paint

പഴയങ്ങാടി:ചിത്ര കലാകാരന്മാരുടെ കൂട്ടായ്മയായ വൺ ആർട്ട് നാഷൻ സംഘടിപ്പിക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പ് കാക്കപ്പൂ 18ന് മാടായിപ്പാറയിലെ എസ്.എൻ സ്കൂളിൽ നടക്കും.പ്രശസ്ത ചിത്രകാരൻ എൻ.കെ.പി.മുത്തുക്കോയ ഉദ്ഘാടനം ചെയ്യും. വയനാട് ദുരിതത്തിന് കൈത്താങ്ങായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കൈമാറും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ഓളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖരും ക്യാമ്പിൽ പങ്കെടുക്കും. സമാപനസമ്മേളനത്തിൽ എം.വിജിൻ എം.എൽ.എയും മുൻ എം.എൽ.എ ടി.വി.രാജേഷും പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ധനേഷ് മാമ്പ, അവിനാഷ് അയനിയോട്, അനസ് അലി, പ്രദീപ് ഗായത്രി, ധനേഷ് നമ്പ്യാർ, അനീഷ് ആര്യ എന്നിവർ പങ്കെടുത്തു.