dcc-

കാസർകോട് : വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസത്തിന് പണം കണ്ടെത്താൻ ഏറെ കഷ്ടപ്പെടുമ്പോഴാണ് സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നതെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ആരോപിച്ചു.കാസർകോട് നിയോജക മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻ ഡി.സി സി പ്രസിഡന്റ് ഹക്കിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽമുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, സി.വി.ജയിംസ്, കല്ലഗ ചന്ദ്രശേഖരറാവു, എം.കുഞ്ഞമ്പു നമ്പ്യാർ, വി.ആർ.വിദ്യാസാഗർ, ആർ.ഗംഗാധരൻ, കെ.ഖാലിദ് എന്നിവർ സംസാരിച്ചു. വി.കെ.രാമചന്ദ്രൻ ക്ലാസ്സെടുത്തു . ബ്ലോക്ക് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ സ്വാഗതവും കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് വി.ഗോപകുമാർ നന്ദിയും പറഞ്ഞു.