maveli

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി മാവേലി സ്റ്റോറിന് മുൻപിൽ ധർണ്ണ സമരം നടത്തി. ഓണക്കാലത്ത് സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ സർക്കാർ സാധാരണക്കാരനെ കുത്തകൾക്ക് തൂക്കി വിൽക്കുകയാണെന്ന് ആരോപിച്ച് നടന്ന സമരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.തുടർന്ന് നീണ്ടുനോക്കി ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റെജിനോൾഡ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ജെയ്ഷ ബിജു, ജിജോ അറയ്ക്കൽ, ടോണി തോമസ് , ക്രിസ്റ്റോ ജെയിംസ്, റോബിൻസ് കാരുവേലി, ഗ്രിൻസ്.ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.