dravida

കാഞ്ഞങ്ങാട്:. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രം,നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് , കേന്ദ്ര സർവകലാശാല ഭാഷാ ശാസ്ത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെ 21, 22 തീയ്യതികളിൽ കൃത്രിമ ബുദ്ധിയും ദ്രാവിഡ ഭാഷകളിലെ മാതൃകകളും എന്ന വിഷയത്തിൽ അന്തർദേശിയ സെമിനാർ സംഘടിപ്പിക്കും. കേന്ദ്രസർവകലാശാലയിൽ 21ന് രാവിലെ വൈസ്ചാൻസലർ പ്രൊഫ. വിൻസെന്റ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.എ.അശോകൻ അദ്ധ്യക്ഷത വഹിക്കും.പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫ.വാസു രംഗനാഥൻ മുഖ്യ പ്രഭാഷണം നടത്തും. 22 കാലത്ത് പ്രബന്ധാവതരണം. വൈകുന്നേരം 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അമൃത് ജികുമാർ സമാപന ഭാഷണം നടത്തും. ഡോ.എ.എം.ശ്രീധരൻ , ഡോ.എസ്.തെന്നരസു എന്നിവർ സംസാരിക്കും.