march

കണ്ണൂർ: കേരള പ്രദേശ് വഴിയോര തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. വഴിയോര തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, കോർപറേഷൻ ജില്ലാ ഭരണാധികാരികൾ വഴിയോര തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, മുഴുവൻ വഴിയോര കച്ചവട തൊഴിലാളികൾക്കും പുതിയ സർവേ നടത്തി സ്ട്രീറ്റ് വെണ്ടേഴ്സ് കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി എ.ടി.നിഷാത്ത്, ടി.ശങ്കരൻ, സി വിജയൻ, യു.കെ.ജലജ, സമീർ പള്ളിപ്രം, വിഹാസ് അത്താഴക്കുന്ന്, സി.എച്ച്.ഇന്ദ്രപാലൻ എന്നിവർ പങ്കെടുത്തു.