കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ തിമിര രോഗ നിർണയവും നടത്തി. ഡോ.സുഹാന ബഷീർ ഉദ്ഘാടനം ചെയ്തു. നന്മമരം ചെയർമാൻ സലാം കേരള അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ നൂറിലധികം രോഗികളെ പരിശോധിച്ചു. ടി.കെ.വിനോദ്, ബിബി ജോസ്, രതീഷ് കുശാൽ നഗർ, രാജി മധു, അഞ്ജലി, പുഷ്പ കൊളവയൽ, രമ്യ ഹരി, സിന്ധു കൊളവയൽ, രാജൻ വി.ബാലൂർ, ഹരീഷ് വെള്ളിക്കോത്ത്, ഗോകുലാനന്ദൻ, ദിനേശൻ എക്സ് പ്ലസ്, വിനു വേലാശ്വരം, ആർ.കെ.കമ്മത്ത്, പി.കെ.രഘുരാജ്, സി എച്ച്.സുരേഷ്ബാബു, സതീശൻ മടിക്കൈ എന്നിവർ നേതൃത്വം നൽകി.