പേരാവൂർ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ് ഓർഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ ഒൻപതരക്ക് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ നടക്കും. കണ്ണൂർ ജില്ലായിൽ താമസിക്കുന്ന 2013 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ഓരോ കാറ്റഗറിയിലും അണ്ടർ 11 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.വിശദവിവരങ്ങൾക്ക് ഫോൺ: 9846879986, 9400712673, 9388775570