തളിപ്പറമ്പ്: നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും തെരുവോരങ്ങളിൽ ലൈസെൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവരിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പച്ചക്കറി കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും തെരുവോരങ്ങളിൽ ലൈസൻസ് ഇല്ലാതെ വിൽക്കുന്ന കസേര, കിടക്ക തുടങ്ങി വിവിധ സാധനങ്ങളുമാണ് പിടിച്ചെടുത്തത്. നഗരത്തിൽ മൂന്നുദിവസങ്ങളിലായി വ്യാപക പരിശോധനയാണ് നടത്തുന്നത്. തുടർന്നും കർശന പരിശോധന ഉണ്ടാകുമെന്ന് ഹെൽത്ത് സൂപ്പർ വൈസർ എ.പി രഞ്ജിത്ത് കുമാർ പറഞ്ഞു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.രസിത, കെ.ജി ദിവ്യ, കെ.എം രമ്യ, കെ.പി.പ്രീഷ, പി.ലതീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു