തൃക്കരിപ്പൂർ : സ്റ്റോപ്പിൽ നിർത്തിയിടാനായി റോഡരികിലേക്ക് നീക്കിയ ബസ് ഡ്രൈനേജിന്റെ സ്ലാബ് തകർന്ന് കുഴിയിൽ അകപ്പെട്ടു. തൃക്കരിപ്പൂർ വെള്ളാപ്പ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സച്ചിൻ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്തെ വീൽ ഡ്രൈനേജിന് മുകളിെലെ സ്ലബിന് മുകളിൽ കയറിയതിനെ തുടർന്ന് സ്ലാബ് തകർന്ന് മുൻഭാഗം ഡ്രൈനേജിൽ താഴുകയായിരുന്നു. ഏകദേശം ഒന്നര മീറ്റർ നീളത്തിൽ സ്ലാബ് തകർന്നു. ഇതോടെ ഈ ഭാഗത്ത് ട്രാഫിക് തടസ്സം നേരിട്ടു. തുടർന്ന് ആറുമണിയോടെ ക്രെയിൻ മുഖേന ബസിനെ പുറത്തെത്തിച്ചാണ് ഇതുവഴി യുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കമ്പിയില്ലാതെ സ്ലാബ് വാർത്തതാണ് അപകടകാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം