photo-

കണ്ണൂർ:കാൽനടയാത്രക്കും വാഹനങ്ങൾക്കും തടസമാകുന്ന രീതിയിൽ കണ്ണൂർ സെൻട്രൽ മാർക്കറ്റ് പരിസരത്ത് ചില വ്യാപാരസ്ഥാപനങ്ങൾ അനധികൃതമായി സ്ഥലം കൈയേറി വച്ച സാധനങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കി. പഴം പച്ചക്കറി, പലവ്യഞ്ജനങ്ങൾ ക്രോക്കറി ഐറ്റം തുടങ്ങിയ സാധനങ്ങളാണ് റോഡിലേക്ക് ഇറക്കി വച്ച് മാർഗതടസം സൃഷ്ടിച്ചത്. കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് മാർക്കറ്റിൽ നടപടി ആരംഭിച്ചത്. കാൽനടയാത്രയ്ക്കും വാഹന യാത്രയ്ക്കും തടസ മാകുന്ന രീതിയിൽ ഫുട്പാത്തും റോഡും കയ്യേറി വ്യാപാരം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.സുധീർ ബാബു, പബ്ലിക് ഇൻസ്‌പെക്ടർമാരായ കെ.ഉദയകുമാർ, സി.ആർ.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.