kudumbasree

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ഫസ്റ്റ്, സെക്കൻഡ് എന്നിവർ നഗരസഭ കാര്യാലയത്തിന് മുന്നിൽ ഒരു മാസക്കാലമായി നടത്തി വന്ന കർക്കടക ഔഷധകഞ്ഞി വിതരണത്തിന്റെ സമാപനവും പൊന്നാം കണ്ണി, മലേഷ്യൻ ചീര, താളില ചമ്മന്തി, താള് കട്ട്‌ലൈറ്റ് തുടങ്ങി നിരവധി 25 ഓളം ഇനങ്ങൾ അടങ്ങിയ ഇലക്കറിമേളയും

നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സി ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, കെ.വി.സരസ്വതി, കെ. പ്രഭാവതി, കെ.അനീശൻ,നഗരസഭാ സെക്രട്ടറി എൻ.മനോജ്,കൃഷി ഓഫീസർ കെ.മുരളീധരൻ, ഡി പി.എം. സി മനു, കമ്മ്യൂണിറ്റി കൗൺസിലർ പി.ധന്യ, സി ഡി.എസ് വൈസ് ചെയർപേഴ്സൺമാരായ പി.ശശികല, കെ.വി.ഉഷ, സീയോമാരായ കെ.രുക്മണി, ഇ.ടി.ശ്രീവിദ്യ, കെ.ഷീബ,എം.സുമ എന്നിവർ സംസാരിച്ചു. സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി സ്വാഗതം പറഞ്ഞു.