sreekrishna-kshetra

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച നടത്തിവരുന്ന വര മഹാലക്ഷ്മിവൃതപൂജ നടന്നു.വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെയും, കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനും ദീർഘായുസ്സ്,സ്‌നേഹം, ദുരിത നിവാരണം എന്നിവ വേണ്ടിയാണ് വരമഹാലക്ഷ്മി വ്രതം പൂജ നടത്തുന്നത്.രാവിലെ 10 മണി മുതൽ ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തത്തിൽ പൂജ നടന്നു. ഉച്ചക്ക് 12 മണിക്ക് പ്രധാന പൂജ നടന്നു.,കുങ്കുമ അർച്ചന,കൈകളിൽ ചരട് കെട്ടൽ, വളകൾ അണിയുക, കൈക്കും കാലുകൾക്കും മോതിരം ധരിക്കുക എന്നിവയാണ് പ്രധാന ചടങ്ങുകൾ. ശ്രീകൃഷ്ണ ക്ഷേത്രം മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗണേഷ് ഭട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.