കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് നടപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ശുചിത്വസമുച്ചയം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ കുട്ടികൾക്കായി തുറന്നുകൊടുത്തു. 7 ലക്ഷം രൂപ ചെലവിൽ ബേക്കൽ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സുകൂളിലും 5 ലക്ഷം രൂപ ചെലവഴിച്ച് കോട്ടിക്കുളം ഗവ. യൂപി സ്‌കൂളിലുമാണ് ശുചിത്വ സമുച്ചയം നിർമ്മിച്ചത്. ബേക്കൽ സ്‌കൂളിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുധാകരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദു സുതൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ ലളിത നന്ദിയും പറഞ്ഞു. കോട്ടിക്കുളം ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.