തലശ്ശേരി: കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാക്കളായ തലശ്ശേരി സായി സെന്ററിലെ നിവേദിത എൽ.നായർ റീബ ബെന്നി എന്നിവരെ ടെലി ഫിറ്റ്നസ് ചാലഞ്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തലശ്ശേരി സായിസെന്ററിൽ പി.കെ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി
മുഖ്യാതിഥിയായി. മെഡൽ ജേതാക്കൾക്ക് കുവൈറ്റ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി ഹംസ മേലെ കണ്ടി ഉപഹാരം നൽകി. ഫെൻസിംഗ് കോച്ച് സാഹു സന്ദീപ്, മുൻ അത്‌ലറ്റിക് ചീഫ് കോച്ച് ജോസ് മാത്യു എന്നിവരെയും ആദരിച്ചു. ചടങ്ങിൽ തലശ്ശേരി സായി ഇൻ ചാർജ് ടി. സി.മനോജ്, വി.എം.ബാബുരാജ് ,ജോൺസൺ എന്നിവർ സംസാരിച്ചു.ഫെൻസിംഗ് പ്രദർശന മത്സരവും സായി സെന്റർ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
സബ് കളക്ടർ സന്ദീപ് കുമാർഉദ്ഘാടനം ചെയ്യുന്നു