പയ്യന്നൂർ: തകർന്ന രാമന്തളി കുന്നത്തെരു പാലക്കോട് എട്ടിക്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് , മുസ്ലിം ലീഗ് രാമന്തളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കോട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു
ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു. എം.ടി.പി അബ്ദ്ദൽ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു കെ.കെ.അഷ്റഫ് , പി.എം.ലത്തീഫ് , സി കെ.മൂസഹാജി, ഉസ്മാൻ കരപ്പാത്ത് , പി.കെ.ശബീർ , കെ.സി അബ്ദുൽ ഖാദർ , സഈദ് എട്ടിക്കുളം , കെ.സി അഷ്റഫ് , ഇസ്ഹാഖ് കണ്ടത്തിൽ , വി.വി.ഉമ്മർ , എം.പി.മുഹമ്മദ് സംസാരിച്ചു. പി.പി.മുഹമ്മദ് അലി സ്വാഗതവും പി.അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.