photo-1-

ക​ണ്ണൂ​ർ: സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച മൂ​ന്നു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. പാ​വ​ന്നൂ​ർ-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് യാ​ത്ര​ക്കാ​രി​യാ​യ പു​തി​യ​തെ​രു കാ​ഞ്ഞി​ര​ത്ത​റ സ്വ​ദേ​ശി​നി​യു​ടെ മൂ​ന്ന​ര പ​വ​ൻ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ധ, ക​റു​പ്പാ​യി, മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ മ​റ്റു യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു വ​ച്ച് ബ​സ് ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പൊലീസി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ടൗ​ൺ സി. ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, വ​നി​താ സ്റ്റേ​ഷ​ൻ എ​സ്.ഐ രേ​ഷ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പി​ടി​യി​ലാ​യ​വ​ർ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ചി​ല മാ​ല ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. എ​ട​ക്കാ​ട് മു​ൻപ് ന​ട​ന്ന ഒ​രു മാ​ല ക​വ​ർ​ച്ച​യി​ൽ ഇ​വ​രു​ടെ സി​ സി​ ടി​.വി ദൃ​ശ്യ​ങ്ങ​ളും പെ​ാലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.