കാഞ്ഞങ്ങാട്: സി.എച്ച് സെന്റർ യു.എ.ഇ കാഞ്ഞങ്ങാട് കമ്മിറ്റി വർക്കിംഗ് ചെയർമാനായിരുന്ന സി.എച്ച് അസ്ലം അനുസ്മരണവും അനുമോദനവും കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് പള്ളിക്കണ്ടം സി.എച്ച് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ വെള്ളിക്കോത്ത്, തായൽ അബൂബക്കർ ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, തായൽ അബ്ദുൾ റഹ്മാൻ ഹാജി, എം.പി ജാഫർ, റസാക്ക് തായലക്കണ്ടി, മുബാറക്ക് ഹസൈനാർ ഹാജി, എ. ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, എ.സി.എ ലത്തീഫ്, ഹനീഫ ബാവാനഗർ, നാസർ തായൽ, അഷ്റഫ് കൊത്തിക്കാൽ, ബഷീർ പാറപ്പള്ളി, എം.കെ. അബ്ദുൾ റഹ്മാൻ, ബഷീർ കൊവ്വൽ പള്ളി, കെ.കെ സുബൈർ എന്നിവർ പ്രസംഗിച്ചു.