digital
ഡിജിറ്റൽ ബോധവത്കരണ ക്ലാസ് പ്രിൻസിപ്പൽ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ബോധവത്കരണ ക്ലാസ് നടത്തി. അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിശീലന പരിപാടി സ്‌കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ആർ. സുധീഷ് ആമുഖപ്രഭാഷണം നടത്തി. ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ്‌ കോളജ് അധ്യാപകരായ പ്രഫ. ജെറിൻ യോമസ്, പ്രഫ. എം. വാസുദേവൻ നായർ എന്നിവർ സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പരിശീലനം നൽകി. ചെമ്പേരി റോട്ടറി ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, തോമസ് കാരക്കുന്നേൽ, എൻ.എസ്.എസ് ലീഡർ ആൻ ഗ്രെയ്സ് എന്നിവർ പ്രസംഗിച്ചു.