തൃക്കരിപ്പൂർ: ലൈബ്രറികളുടെ പ്രവർത്തനം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ ലൈബ്രറികളുടെ ഡിജിറ്റലൈസേഷൻ ശില്പശാല കെ.എം.കെ സ്മാരക കലാസമിതി ഹാളിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ സൗത്ത് സമിതി കൺവീനർ വി.കെ രതീശൻ അദ്ധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ ഗ്രന്ഥശാലകളിൽ നിന്നുള്ള വയനാട് ദുരിതാശ്വാസഫണ്ട് ഏറ്റുവാങ്ങി. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.വി ദിനേശൻ, താലൂക്ക് എക്സി. മെമ്പർ സുനിൽ പട്ടേന, നോർത്ത് സമിതി കൺവീനർ പി. ശ്രീധരൻ, ടി.വി ഷീജ എന്നിവർ സംസാരിച്ചു. സുനീഷ് കക്കാട്ടി ക്ലാസെടുത്തു. പഞ്ചായത്തിലെ വിവിധ ഗ്രന്ഥാലയങ്ങളിൽ നിന്നുള്ള ലൈബ്രേറിയന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.