gup-
പ്രേംചന്ദ്‌ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട്‌ ഗവ. യുപി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഇഷ കെ ലൈജു തയ്യാറാക്കിയ പ്രേംചന്ദിന്റെ സംക്ഷിപ്ത ജീവചരിത്രം ഡോ. കെ വി രാജേഷ്‌ പ്രകാശിപ്പിക്കുന്നു

കാസർകോട്‌: ഹിന്ദിയിലെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായിരുന്ന മുൻഷി പ്രേംചന്ദിന്റെ ജന്മദിനം കാസർകോട്‌ ഗവൺമെന്റ് യു.പി സ്‌കൂളിൽ വ്യത്യസ്‌തമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹിന്ദി ക്ലബ്‌ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചാംക്ലാസുകാരൻ കെ.പി അനിരുദ്ധ് പ്രേംചന്ദായി വേഷമിട്ടു. ഹൊസ്ദുർഗ് ബി.പി.സി ഡോ. കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ റാഷിദ് പൂർണം അദ്ധ്യക്ഷനായി. ആറാംക്ലാസുകാരി ഇഷ കെ. ലൈജു കൈയെഴുത്തിലൂടെ തയാറാക്കിയ പ്രേംചന്ദിന്റെ സംക്ഷിപ്ത ജീവചരിത്രം ഡോ. കെ.വി രാജേഷ് പ്രകാശിപ്പിച്ചു. എസ്‌.എം.സി ചെയർമാൻ കെ.സി ലൈജുമോൻ, ഹിന്ദി അദ്ധ്യാപകൻ കെ.എൻ സുനിൽകുമാർ, സർവമംഗള റാവു സംസാരിച്ചു. പ്രധാനാദ്ധ്യാപിക ഡി. വിമലകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ശ്രീകുമാർ നന്ദിയും പറഞ്ഞു.