തളിപ്പറമ്പ്: പൂട്ടിയിട്ട വീട് കുത്തിത്തുറന്നു മോഷണ ശ്രമം. മംഗലശേരി ക്ഷേത്രത്തിന് സമീപത്തെ സുരയ്യയുടെ പൂട്ടിയിട്ട വീട് കുത്തി തുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. വീട്ടിൽ പണമോ സ്വർണ്ണമോ സൂക്ഷിച്ചില്ലാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരയ്യ ഗൾഫിൽ ഭർത്താവിന്റെ അടുത്ത് പോയതായിരുന്നു. സമീപത്ത് ബന്ധുക്കൾ ആണ് താമസിക്കുന്നത്. ഇവർ വന്ന് നോക്കിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. അകത്തെ വാതിലുകളും ഷെൽഫുകളും കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തളിപ്പറമ്പ് പൊലീസ് സ്ഥലെത്തെത്തി അന്വേഷണം നടത്തി.