marar-sammelanm

കാഞ്ഞങ്ങാട്: അഖില കേരള മാരാർ ക്ഷേമസഭ ജില്ലാ സമ്മേളനം ഹൊസ്ദുർഗ്ഗ് ബാങ്ക് ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.നാരായണ മാരാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു വിജയിച്ച കുട്ടികളെ സംസ്ഥാന പ്രസിഡന്റ് എൻ.ഇ.ഭാസ്‌കര മാരാർ അനുമോദിച്ചു. മുതിർന്ന അംഗങ്ങളേയും കലാചാര്യ പുരസ്‌കാരം നേടിയ മുതിർന്ന കലാകാരൻമാരെയും ആദരിച്ചു. കണ്ണൂർ താലൂക്ക് സെക്രട്ടറി ബാലകൃഷ്ണമാരാർ ,​കണ്ണൂർ ജില്ലാ ട്രഷറർ കെ.ടി.അനിൽകുമാർ, ജില്ലാ ട്രഷറർ വി.വി.രാധാകൃഷ്ണമാരാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.വി.വേലായുധ മാരാർ സ്വാഗതവും മടിക്കൈ ചന്ദ്രൻ മാരാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി.നാരായണ മാരാർ ( പ്രസി.), ബലരാമ മാരാർ (വൈസ് പ്രസി.), പി.വി.വേലായുധമാരാർ (സെക്ര.), ചന്ദ്രൻ മാരാർ മടിക്കൈ (ജോ.സെക്ര.), വി.വി.രാധാകൃഷ്ണമാരാർ (ട്രഷറർ).