തൃക്കരിപ്പൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിക്കോത്ത് പി.സ്മാരക വി.എച്ച്.എസ് സ്കൂൾ ടീമും ജേതാക്കളായി. ഇരു വിഭാഗങ്ങളിലും കുണ്ടാർ എ.യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. യൂണിവേഴ്‌സിറ്റി മുൻ താരവും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ കെ.വി.ബിജു സമ്മാനദാനം നിർവഹിച്ചു. കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സെപക് താക്രോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബാബു മുഖ്യാതിഥിയായിരുന്നു. ബോൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.അശോകൻ, ജെറീന ജോൺ, എം.കെ.പി.ഇർഷാദ്, ടി.എം.സിദ്ദീഖ്, നയൻകുമാർ, പി.വി.പ്രീത, സോജൻ ഫിലിപ്പ്, പി.രഞ്ജിനി, എ.ജി.സി.ഹംലാദ് എന്നിവർ സംസാരിച്ചു.