kibfi-

തൃക്കരിപ്പൂർ: ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് കിഫ്ബി ഫണ്ട് 3. 90കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. സി.ജെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ കെ.വി.നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ് ലം മുഖ്യാതിഥിയായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.സുമേഷ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.വിജയലക്ഷ്മി , എം.രാഘവൻ, ഡി.ഡി.ഇ ടി.വി.മധുസൂദനൻ ,വിദ്യാകിരണം ജില്ലാ കോ. ഓർഡിനേറ്റർ എം.സുനിൽകുമാർ, പി.ടി.എ. പ്രസിഡന്റ് വി.വി.സുരേശൻ , എസ്.എം.സി ചെയർമാൻ പി.നരേന്ദ്രൻ ,വി.വി.ശ്രീജ ,ഇ.വി.വിജയൻ, വി.മനോജ് ,ഒ.പി.ബാബു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.വി.ലീന സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.സുബൈദ നന്ദിയും പറഞ്ഞു .