ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ കരക്കാട് പയ്യന്നൂർ ബ്ലോക്ക് കർഷക ഉല്പാദക സംഘത്തിന്റെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആർംഭിച്ചു. പയ്യന്നൂർ ബ്ലോക്ക് ഫാം പ്ലാൻ വികസന സമീപന പദ്ധതി പ്രകാരമാണ് സംഘം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.രാഖി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ, പഞ്ചായത്തംഗം ഷജീർു ഇക്ബാൽ, ചീമേനി തുറന്ന ജെയിൽ കൃഷി ഓഫീസർ കെ.എൻ.അജയകുമാർ, പെരിങ്ങോം വയക്കര കൃഷി ഓഫീസർ ടി.വി.തുഷാര, പയ്യന്നൂർ കർഷക ഉല്പാദക സംഘം സെക്രട്ടറി എം.കേശവൻ എന്നിവർ പ്രസംഗിച്ചു.