kheerakarshaka-sangamam

കാഞ്ഞങ്ങാട്. ക്ഷീരകർഷക വികസന വകുപ്പിന്റെയും കാഞ്ഞങ്ങാട് പാൽ വിതരണ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ മുത്തപ്പനാർകാവ് ഓഡിറ്റോറിയത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു കൗൺസിലർ വിനീത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കൃഷ്ണൻപനങ്കാവ് അദ്ധ്യക്ഷത വഹിച്ചു . ക്ഷീരമേഖലയിലെ നൂതന പദ്ധതി എന്ന വിഷയത്തെക്കുറിച്ച് ക്ഷീരവികസന ഓഫീസർ പി.വി.മനോജ് കുമാറുംഗുണമേന്മയുള്ള പാൽ ഉൽപ്പാദനം എന്ന വിഷയത്തെ കുറിച്ച് ഡയറി ഫാം ഇൻട്രക്ടർ വേണഗോപാലും കാഞ്ഞങ്ങാട് സീനിയർ വെറ്റിനറി ഡോ.സജീവ് കുമാറും ക്ലാസ്സ് എടുത്തു.സംഘ ഭരണ സമിതി അംഗം കെ.ഗംഗാധരൻ സംസാരിച്ചു സെക്രട്ടറി ടി.വി.രാജേഷ് സ്വാഗതവും. എം.ബിന്ദു നന്ദിയും പറഞ്ഞു.