ezhilod

ഏഴിലോട്:കുഞ്ഞിമംഗലം ശ്രീ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം സുദീപ്തം 2024 ആദരവ്, അനുമോദനം പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേത്രം ഗ്രന്ഥാലയ സമിതി പ്രസിദ്ധീകരിക്കുന്ന അക്ഷതം മാഗസിൻ എം.വിജിൻ.എം.എൽ.എ പ്രകാശനം ചെയ്തു.ഫോക് ലോർ അക്കാഡമി അവാർഡ് ജേതാക്കൾ, എസ്.എസ്.എൽ.സി, പ്ളസ് ടു , വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന അനുമോദിച്ചു. ചടങ്ങിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.ദീബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കരുണാകരൻ ആശംസ നേർന്നു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് വി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സാംസ്‌കാരിക സമിതി സെക്രട്ടറി പി.വിനോദ് സ്വാഗതവും വനിതാ സമിതി സിക്രട്ടറി ശാരിഷ അനീഷ് നന്ദിയും പറഞ്ഞു.