പയ്യന്നൂർ: ജനാധിപത്യത്തിലും സഹിഷ്ണുതയിലുമൂന്നിയ സംവാദാത്മക രാഷ്ട്രീയ സംസ്‌ക്കാരം വളർന്നു വരാൻ ലക്ഷ്യമിട്ട് സെന്റർ ഫോർ മാർക്സിസ്റ്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കാസർകോട് മേഖല ഏകദിന പഠന പരിപാടി സംഘടിപ്പിച്ചു.പയ്യന്നൂർ മൂരിക്കൊവ്വൽ ആനന്ദതീർത്ഥ മന്ദിരത്തിലുള്ള ശ്രീനാരായണ വിദ്യാലയം ഹാളിൽ നടന്ന പരിപാടിയിൽ
'മാർക്സിയൻ ലോകവീക്ഷണം 'എന്ന വിഷയത്തിൽ ഡോ.വി.പ്രസാദ് ക്ലാസ്സെടുത്തു.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.രാജൻ സ്വാഗതം പറഞ്ഞു.'ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ 'എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായ എം.ശ്രീകുമാർ വിഷയം അവതരിപ്പിച്ചു.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ സി.രവീന്ദ്രൻ (സി.പി.ഐ), എം.കെ.ദാസൻ (സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ) എന്നിവർ സംസാരിച്ചു. എം.വി.തങ്കച്ചൻ സ്വാഗതവും പി.മുരളീധരൻ നന്ദിയും പറഞ്ഞു.