തളിപ്പറമ്പ്: വയനാടിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീട് നിർമ്മാണ ചെലവിലേക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി 23,50,000 രൂപ കൈമാറി. ഏഴാംമൈൽ ടാപ്കോസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഷിമ ഏറ്റുവാങ്ങി. പ്രസിഡന്റ് സി.പി.മുഹാസ് അദ്ധ്യക്ഷനായി. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.പി.അഖില, പ്രജീഷ് ബാബു, സി.കെ.ഷോന, എം.രജിത്ത്, ഐ.ശ്രീകുമാർ, കെ.പ്രണവ്, മനുസേവ്വ്യർ എന്നിവർ സംസാരിച്ചു. വയനാട് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ബ്ലോക്ക്‌ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് ഉപഹാരവും നൽകി.