കാഞ്ഞങ്ങാട്: ടോഡിബോർഡിന്റെയും ക്ഷേമനിധി ബോർഡിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും മിനിമം ബേജ് പുനസ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഹൊസ്ദുർഗ് റേഞ്ച് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ.ടി.യു ) സമ്മേളനം ആവശ്യപ്പെട്ടു.കുന്നുമ്മൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നടൻ എം.കെ.മുരളിയെ ചടങ്ങിൽ ആദരിച്ചു.പി ബാലകൃഷ്ണൻ, ഡി.വി.അമ്പാടി, പി.വി.ചിത്രബാനു, എം.കെ.ഉത്തമൻ, കെ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.കുട്ട്യൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ ടി.കുട്ട്യൻ (പ്രസി.), .പി.കെ.രാമചന്ദ്രൻ (സെക്ര.),പി.പി. ചിത്രബാനു (ട്രഷറർ) .