കാഞ്ഞങ്ങാട്: സ്‌കൂട്ടിയിൽ ക ആറു കിലോ കഞ്ചാവുമായി എക്‌സൈസ് അധികൃതർ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പനയാൽ പള്ളാരത്തെ ആസിഖ് (26), ഹാരിസ് (24) എന്നിവരാണ് പിടിയിലായത്. ഹാരീസ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. വാഹന പരിശോധനക്കിടെ സ്‌കൂട്ടി പരിശോധിച്ചപ്പോഴാണ് ചാക്കിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്.ഹോസ്ദുർഗ്ഗ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി.എക്‌സൈസ് ഇൻസ്പെക്ടർ എം.രാജീവൻ, പ്രിവന്റീവ് ഓഫീസർ പി.കെ.ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.നിഷാദ്, പി.മനോജ്, കെ. സിജു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വി.ഡിജിത്ത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കി.