dcc

കാസർകോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം കാസർകോട് ഡി.സി സിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. ഡി സി.സി ജനറൽ സെക്രട്ടറി സി.വി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ പി.എ.അഷ്‌റഫലി ഡി.സി സി ഭാരവാഹികളായ എം.സി പ്രഭാകരൻ,എം.കുഞ്ഞമ്പു നമ്പ്യാർ, വി.ആർ.വിദ്യാസാഗർ, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, നേതാക്കളായ അഡ്വ.യു.എസ്.ബാലൻ,ആർ.ഗംഗാധരൻ എം.രാജീവൻ നമ്പ്യാർ ,കെ.വി.ഭക്തവത്സലൻ ,ടി.ഗോപിനാഥൻ നായർ, വി.ഗോപകുമാർ ,എ.വാസുദേവൻ, മനാഫ് നുള്ളിപ്പാടി, ജമീല അഹമ്മദ്, എ.ഷാഹുൽഹമീദ്. അഡ്വ.ശ്രീജിത്ത് മാടക്കൽ, തുടങ്ങിയവർ സംസാരിച്ചു.